സംസ്ഥാനത്തെ വയോധികരായ രക്ഷിതാക്കൾക്കായുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനത്തിനു ശേഷം വൈഎംസിഎ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച് ബിഷപ്.
സംസ്ഥാനത്ത് പ്രായമേറുന്നവർ കൂടിവരികയാണ്. കൊട്ടാരം പോലുള്ള വലിയ വീടുകളിൽ ആരും നോക്കാനില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരുന്നു. അത്തരക്കാരുടെ ആരോഗ്യ പ്രശ്നങ്ങളിൽ പെട്ടെന്ന് ഇടപെടാൻ ജോയ്സ് സ്മാർട്ട് ഹെൽത്ത് വാച്ചിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കുത്തൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group