പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ ചെ​റു​പു​ഷ്പo മി​ഷ​ന്‍​ലീ​ഗ്…

ഭ​​ണ​​ങ്ങാ​​നം: ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അല്മാ​​യ പ്രേ​​ഷി​​ത സം​​ഘ​​ട​​ന​​യാ​​യ ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​ നിറവിൽ.1947 ഒ​​ക്ടോ​​ബ​​ര്‍ മൂ​​ന്നി​​ന് ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ​​യും പി.​​സി. ഏ​​ബ്ര​​ഹാം എ​​ന്ന കു​​ഞ്ഞേ​​ട്ട​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ച മി​​ഷ​​ന്‍ ലീ​​ഗ് സം​​ഘ​​ട​​ന​​യു​​ടെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഒ​​ക്ടോ​​ബ​​ര്‍ മൂ​​ന്നി​​നു ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ല്‍ ന​​ട​​ത്തും. ബി​​ഷ​​പ്പു​​മാ​​രും മി​​ഷ​​ന്‍​ലീ​​ഗ് അ​​ന്ത​​ര്‍​ദേ​​ശീ​​യ, ദേ​​ശീ​​യ, സം​​സ്ഥാ​​ന, രൂ​​പ​​താ ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.75-ാം വ​​ര്‍​ഷ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ 50,000 ദൈ​​വ​​വി​​ളി​​ക​​ളെ സ​​ഭ​​യ്ക്കു സം​​ഭാ​​വ​​ന ചെ​​യ്യാ​​ന്‍ സം​​ഘ​​ട​​ന​​യ്ക്കു സാ​​ധി​​ച്ചു. അ​​തി​​ല്‍ 52 പേ​​ര്‍ വൈ​​ദി​​ക മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​രാ​​ണ് എ​​ന്നു​​ള്ള​​ത് അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണ്.പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ വി​​ളം​​ബ​​ര​​മാ​​യി സെ​​പ്റ്റം​​ബ​​ര്‍ 25 ന് ​​മി​​ഷ​​ന്‍​ലീ​​ഗ് സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളാ​​യ മാ​​ലി​​പ്പ​​റ​​മ്പി​​ല​​ച്ച​​ന്‍റെ​​യും കു​​ഞ്ഞേ​​ട്ട​​ന്‍റെ​​യും ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍നി​​ന്നും വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ മ​​ഠ​​ത്തി​​ല്‍ നി​​ന്നു​​മു​​ള്ള ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ങ്ങ​​ള്‍ അ​​ല്‍​ഫോ​​ന്‍​സാ ചാ​​പ്പ​​ലി​​ല്‍ എ​​ത്തി​​ച്ചേ​​രും. തു​​ട​​ര്‍​ന്നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​ അ​​ര്‍​പ്പി​​ക്കും.പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ ലോഗോ ക​​ഴി​​ഞ്ഞ ദി​​വ​​സം ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ഴേ​​പ​​റ​​മ്പി​​ലി​​നു ന​​ല്‍​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. അ​​ന്ത​​ര്‍​ദേ​​ശീ​​യ, ദേ​​ശീ​​യ, സം​​സ്ഥാ​​ന, രൂ​​പ​​ത, മേ​​ഖ​​ല, ശാ​​ഖാ ത​​ല​​ങ്ങ​​ളി​​ല്‍ ഒ​​രുവ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ജ​​ബി​​ലി ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍​ക്കാ​​ണ് ഒ​​ക്ടോ​​ബ​​ര്‍ മൂന്നുമുതൽ തുടക്കമാവും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group