നാടകകൃത്തും കേരള സാഹിത്യ അക്കാദമി പുരസ്ക‌ാര ജേതാവുമായ കനവ് ബേബി അന്തരിച്ചു

കല്‍പ്പറ്റ: കെ ജെ ബേബി (കനവ് ബേബി) അന്തരിച്ചു. എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്നു. അന്ത്യം എഴുപതാം വയസ്സിലായിരുന്നു.

അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപത്താണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നേടിയ എഴുത്തുകാരനാണ്.

അദ്ദേഹം ജനിച്ചത് 1954 ഫെബ്രുവരി 27ന് കണ്ണൂർ ജില്ലയിലെ മാവിലായിയില്‍ ആണ്. 1973-ലാണ് കുടുംബം വയനാട്ടില്‍ കുടിയേറിപ്പാർക്കുന്നത്. 1994 ല്‍ അദ്ദേഹം നടവയലില്‍ ചിങ്ങോട് ആദിവാസി കുട്ടികള്‍ക്കായി കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം തുടങ്ങുകയും, വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതോടൊപ്പം അവരെ സ്വയം പര്യാപ്തരാക്കാൻ ശ്രമിക്കുകയും ചെയ്തു.

ബേബിയുടെ കൃതികളാണ് നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവ. ഇതില്‍ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും, മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m