പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾ 31 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് Trial Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം.

എസ്.എസ്.എല്‍.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയല്‍ അലോട്ട്മെന്‍റില്‍ പരിഗണിച്ചിട്ടില്ല.

പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്‍റില്‍ പരിഗണിക്കും. എസ്.എസ്.എല്‍.സി (എച്ച്‌.ഐ), ടി.എച്ച്‌.എസ്.എല്‍.സി തുടങ്ങിയവയില്‍നിന്നുള്ള അപേക്ഷകർ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷമുള്ള തിരുത്തലിന്‍റെ അവസരത്തില്‍ ഗ്രേഡ് മാറ്റം ഉള്‍പ്പെടുത്തണം.

മേയ് 31ന് വൈകീട്ട് അഞ്ചുവരെ ട്രയല്‍ അലോട്ട്മെന്‍റ് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ വരുത്തി 31ന് വൈകീട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫർമേഷൻ നടത്തണം. ഇതിനുശേഷം തിരുത്തലുകള്‍ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്കൂള്‍, ഹയർസെക്കൻഡറികളിലെ ഹെല്‍പ് ഡെസ്കുകളില്‍ ലഭ്യമാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m