മാർപാപ്പയെ ഇന്ത്യയിലേക്കു പ്രധാനമന്ത്രി ക്ഷണിക്കണം: ലെയ്റ്റി കൗണ്‍സിൽ

കോട്ടയം: ജി 20​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഔ​​ദ്യോ​​ഗി​​ക ച​​ട​​ങ്ങു​​ക​​ൾ​​ക്കാ​​യി റോ​​മി​​ലെ​​ത്തു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി ഫ്രാ​​ൻ​​സിസ് മാ​​ർ​​പാ​​പ്പാ​​യെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഔ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​ണി​​ക്ക​​ണ​​മെ​​ന്ന് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ണ്‍ഫറൻ​​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ണ്‍സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള ത​​ന്‍റെ ആ​​ഗ്ര​​ഹം ഇ​​തി​​നോ​​ട​​കം ഫ്രാ​​ൻ​​സിസ് പാ​​പ്പ പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്.

കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ഇ​​ക്കാ​​ര്യം അ​​നു​​ഭാ​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് പ​​ല​​ത​​വ​​ണ പ​​റ​​ഞ്ഞെ​​ങ്കി​​ലും ഇ​​ക്കാ​​ല​​മ​​ത്ര​​യും യാ​​തൊ​​രു ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ട്ടി​​ല്ല. ഈ ​​മാ​​സം 30, 31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ജി 20 ​​ഉ​​ച്ച​​കോ​​ടി​​ക്കാ​​യി 29ന് ​​റോ​​മി​​ലെ​​ത്തു​​ന്ന സ​​ന്ദ​​ർ​​ഭം ന​​ല്ലൊ​​രു അ​​വ​​സ​​ര​​മാ​​ക്കി മാ​​ർ​​പാ​​പ്പ​​യെ ഇ​​ന്ത്യ​​യി​​ലേ​​ക്കു ക്ഷ​​ണി​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group