ദില്ലി: 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.
ഹർ ഘർ തിരംഗ ക്യാമ്ബെയ്നിന്റെ ഭാഗമായി ദേശീയ പതാകയും ഉയർത്തി കഴിഞ്ഞു. എന്നാല്‍ പതാക ഉയർത്തുമ്ബോഴും മറ്റും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ പണി കിട്ടും. ത്രിവർണ പതാക ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാംസ്കാരിക മന്ത്രാലയം കുറച്ച് നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം …
ദീർഘചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
*കൈകൊണ്ട് നെയ്ത കമ്ബിളി/പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമിക്കാൻ
*പതാകയില്‍ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്
*ശവസംസ്കാര ചടങ്ങില്‍ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല
*യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോഗിക്കരുത്
*തലയണകള്‍, തൂവാലകള്‍, നാപ്കിനുകള്‍ തുടങ്ങിയവയില്‍ ദേശീയ പതാക പ്രിന്റ് ചെയ്യരുത്
*മേശ വിരിയായോ തറയില്‍ വിരിക്കുകയോ ചെയ്യരുത്
*വാഹനങ്ങളില്‍ ദേശീയ പതാക കെട്ടാൻ പാടില്ല
*കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല
*അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്
*പതാക ഉയർത്തുമ്പോള്‍ വേഗത്തിലും താഴ്‌ത്തുമ്പോള്‍ സാവധാനത്തിലും വേണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group