വിഴിഞ്ഞത്തെ പോലീസ് നടപടി ദൗര്‍ഭാഗ്യകരം : കെസിബിസി

കൊച്ചി : വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ ജനവികാരം മാനിച്ചു കൊണ്ട് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി. തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉള്‍പ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group