മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പാലാ: പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .

ഏറെ ചർച്ച ചെയ്യപ്പെട്ട നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്ട്രർ ചെയ്തത്.

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് നല്കിയ ഹർജിയിലാണ് ഉത്തരവ്. മതസ്പർദ്ധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത് .സെപ്തംബർ എട്ടിന് മാതാവിന്റെ ജനനത്തിരുനാളിൽ കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് അടിസ്ഥാനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group