സൗത്ത് സുഡാനിൽ ബൈബിൾ ക്ലാസിലേക്ക് പോകുകയായിരുന്ന രണ്ട് ക്രൈസ്തവരെ സുഡാൻ പോലീസ് അറസ്റ്റ് ചെയ്തു.
പബ്ലിക് ഓർഡറിൽ നിന്ന് വ്യതിചലിച്ചു എന്നതാണ് കുറ്റം. സുഡാൻ പീനൽ കോഡ് 77 അനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാപ്റ്റിസ്റ്റ് സഭാംഗങ്ങളാണ് ഇരുവരും. പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ഇരുവരെയും ജാമ്യത്തിൽ വിട്ടയ്ക്കുകയും ചെയ്തു. കുട്ടികൾ ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്നുണ്ടെന്നും അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം
ചെയ്യപ്പെടുമോയെന്ന് ഭയക്കുന്നുവെന്നും ചില മുസ്ലീമുകൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്രൈസ്തവരുടെ പ്രാർത്ഥനകൾക്കെതിരെയും മുസ്ലീമുകൾ നിരവധി പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ട്.
ക്രൈസ്തവ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് സൗത്ത് സുഡാൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group