പരസ്യമായി ദിവ്യബലിയർപ്പിച്ച കത്തോലിക്കാ പുരോഹിതന് അയർലന്റ് പോലീസ് പിഴ ചുമത്തി.
കൗണ്ടി കാവനിലെ മുല്ല ഹൊറൺ ആൻറ് ലഫ്ഡഫ് ദേവാലയത്തിന്റെ പുരോഹിതനായ
ഫാ. പി.ജെ ഹഗ്ഹെസിനാണ് 500 (യൂറോ )യോളം പിഴ ചുമത്തിയത് . 2020 ഒക്ടോബർ മുതൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി രാജ്യത്ത് പൊതു ആരാധനകൾ നിരോധിച്ചിരുന്നു . മാർച്ച് മുതൽ ജൂൺ വരെ കൊറോണ വ്യാപനത്തെ തുടർന്ന് ദിവ്യബലിയും പൊതു ആരാധനയും നിർത്തി വച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായിട്ടാണ് താൻ ദിവ്യബലിയർപ്പണം നടത്തിയതെന്നും നിർദ്ദേശിച്ച എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിശ്വാസികൾ ബലിയർപ്പണത്തിൽ പങ്ക് ചേർന്നതെന്നും പുരോഹിതൻ വ്യക്തമാക്കി.
പിഴയടക്കാൻ തയ്യാറല്ലെന്നും വേണ്ടിവന്നാൽ ജയിലിൽ പോകാൻ താൻ ഒരുക്കമാണെന്നും വൈദികൻ പ്രതികരിച്ചു. ദേവാലയങ്ങൾക്ക്
പൂട്ട് വീണ് കിടക്കുമ്പോൾ ഇനിയും കുർബാന അർപ്പണങ്ങൾ നടത്തുമെന്നും വൈദികൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group