പൊലീസിലെ ‘സാഹിത്യകാരി’ പടിയിറങ്ങുന്നു; ഇനി അധ്യാപന ജീവിതം

കേരള പൊലീസിലെ ‘സാഹിത്യകാരിയും’ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയുമായ ഡോ. ബി. സന്ധ്യ മേയ് 31 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും. ഇനി ഏറെ ഇഷ്ടമുള്ള അധ്യാപന ജീവിതത്തിലേക്കാണെന്നാണ് വിവരം.

എന്നും എഴുത്തിനേയും അധ്യാപനത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബി. സന്ധ്യ പ്രമാദമായ പല കേസുകളിലേയും അന്വേഷണ ഉദ്യോഗസ്ഥയും പൊലീസിലെ പല നവീരണ പ്രവര്‍ത്തനങ്ങളുടേയും മുന്നണി ശില്‍പയുമായിരുന്നു. എന്നാല്‍ പലപ്പോഴും വിവാദങ്ങളും അവരെ വേട്ടയാടിെയന്നത് മറ്റൊരു സത്യം. സാഹിത്യ സൃഷ്ടിയില്‍ തുടങ്ങി വീട് വെക്കാൻ സ്ഥലം വാങ്ങിയതിനെ ചൊല്ലി ഉള്‍പ്പെടെ വിവാദങ്ങള്‍ പിന്തുടര്‍ന്നു.

കോട്ടയം പാലായിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്‌ കഠിന പ്രയത്നത്തിലൂടെ ഫയര്‍ഫോഴ്സ് മേധാവിയെന്ന ഉന്നത സ്ഥാനത്തിലെത്തി വിരമിക്കുമ്ബോള്‍ സന്ധ്യക്ക് ഓര്‍ത്തെടുക്കാൻ അഭിമാനകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. 1963 മെയ് 26 ന് പാലാ മീനച്ചില്‍ ഭാരതദാസിന്‍റെയും കാര്‍ത്ത്യായനി അമ്മയുടേയും മകളായാണ് ജനനം. ആലപ്പുഴ സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍, പാലാ അല്‍ഫോൻസാ കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സുവോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്‌.ഡിയും നേടി.

മല്‍സ്യഫെഡില്‍ പ്രോജക്‌ട് ഓഫിസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ സന്ധ്യ 25 ാമത്തെ വയസില്‍ 1988 ലാണ് ഐ.പി.എസ് ലഭിച്ച്‌ കേരള കേഡറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോക രാജ്യങ്ങള്‍ വരെ സ്വീകരിച്ച ജനമൈത്രി പൊലീസിങ്ങിന്‍റെ പിന്നിലും സന്ധ്യയുടെ കരങ്ങളുണ്ടായിരുന്നു. മികച്ച സേവനത്തിന് രണ്ട് തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group