ഛത്തീസ്ഗഡ് : ക്രൈസ്തവ വിരുദ്ധതയുടെ മറ്റൊരു വാർത്ത കൂടി ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു,
ഛത്തീസ്ഗഡിൽ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ പോലീസ് നിരീക്ഷണത്തിലാക്കിയ കൊണ്ടുള്ള പോലീസ് ഉത്തരവാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത് .
ഈ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.
ഛത്തീസ്ഗഡിലെ സക്മ ജില്ലാ പോലീസ് സൂപ്രണ്ട് സുനില്‍ ശര്‍മ്മയാണ് വിവാദപരമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത് . പോലീസ് ഉദ്യോഗസ്ഥന്മാര്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും സംശയം തോന്നുകയാണെങ്കില്‍ റിപ്പോര്‍ട്ടുചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറില്‍, ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളുടെ ഇടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നു സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. ചില പ്രദേശങ്ങളിലെ സംഘര്‍ഷങ്ങളുടെ കാരണവും മതപരിവര്‍ത്തനമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
വിവാദപരമായ ഈ ഉത്തരവിനെതിരെ ക്രൈസ്തവ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group