മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഘട്ടം ഘട്ടമായി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയങ്ങളാണ് ആവിഷ്കരിക്കുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടു മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവു നിറയണം എന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ്കുട്ടി മണക്കുന്നേല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രാവിലെ നടന്ന പഠനശിബിരത്തില്‍ ‘മദ്യനയത്തിന്റെ കാണാച്ചരടുകള്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളിപോള്‍ ക്ലാസ് നയിച്ചു.
പ്രോഗ്രാം സെക്രട്ടറി സി.എക്സ്. ബോണി, ആനിമേറ്റര്‍ സിസ്റ്റര്‍ അന്നാ ബിന്ദു, ജെസി ഷാജി, കെ.എസ്. കുര്യാക്കോസ്, സിബി ഡാനിയേല്‍, ജോസ് കവിയില്‍, അന്തോണിക്കുട്ടി ചെതലന്‍, സി.പി. ഡേവീസ്, തങ്കച്ചന് കൊല്ലക്കൊമ്പില്‍, ജോയി പടിയാര്ത്ത് എന്നിവര്‍ പ്രസംഗിച്ചു. ആഗോള ലഹരി വിരുദ്ധദിനമായ 26ന് പ്രതിഷേധ സദസുകളും ലഹരിവിരുദ്ധ റാലികളും സംഘടിപ്പിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group