വാഴ്‌സോ:രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളിഷ് കത്തോലിക്കാ സഭ. പോളണ്ടിലെ വിഖ്യാതമായ കലിഷ് സെന്റ് ജോസഫ് തീർത്ഥാടനകേന്ദ്രത്തിലെ അൾത്താരയിൽ പ്രതിഷ്ഠിതമായ തിരുക്കുടുംബ ചിത്രത്തിന്റെ സന്നിധിയിലായിരുന്നു സമർപ്പണ തിരുക്കർമങ്ങൾ. പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസോ ഗോഡെക്കിയുടെ നേതൃത്വത്തിൽ, പോളിഷ് മെത്രാന്മാർ ഒന്നടങ്കം സമർപ്പണ തിരുക്കർമങ്ങളിൽ പങ്കെടുത്തു .
ദൈവഹിതപ്രകാരം ജീവിക്കാനുള്ള കൃപയ്ക്കായി തിരുക്കുടുംബത്തിന്റെ നാഥനും തിരുസഭയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടുകയായിരുന്നു സമർപ്പണത്തിന്റെ ലക്ഷ്യം.
പോളണ്ടിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് സാൽവത്തോരെ പെനാക്യോയും ചടങ്ങിൽ സന്നിഹിതനായിരുന്നു. സമർപ്പണ തിരുക്കർമങ്ങൾക്ക് ശ്ലൈഹീക ആശീർവാദം നേർന്ന് ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശവും തിരുക്കർമമധ്യേ വായിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group