മതസ്പർധ സൃഷ്ടിച്ച് കേരള സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുന്നത് അപലപനീയമാണെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ.
ക്രൈസ്തവ സന്യാസത്തെ ബോധപൂർവം നിരന്തരം തേജോവധം ചെയ്യുന്നവർ ഇവരുടെ സേവനങ്ങളുടെ ഗുണഫലം കാലങ്ങളായി അനുഭവിച്ചവരും ഇന്നും അനുഭവിക്കുന്നവരുമാണെന്നുള്ള സത്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇരട്ടത്താപ്പാണു സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അനാഥരും അശരണരും മാനസിക രോഗികളും വൃദ്ധരുമായവരെയും സമൂഹവും കുടുംബങ്ങളും പുറന്തള്ളി ജീവിതദുരിതത്തിലായവരെയും സംരക്ഷിക്കുന്ന സന്യാസിനിമാരെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്കാര സ്വാതന്ത്ര്യമെന്ന് ന്യായീകരിക്കുന്നവർ ആഗോളഭീകരവാദത്തിന്റെ ഉറവിടങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആവിഷ്കാരങ്ങൾ വർഗീയവാദവും മതവിദ്വേഷവും വളർത്തുമെന്നു യാതൊരു ലജ്ജയുമില്ലാതെ വാദിക്കുന്നതു വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group