തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത മിഷനറിമാരായ സി. ഗ്ലോറിയ സിസിലിയ നർവേസിനും ഫാ. പിയർ ലൂയിജി മക്കാലിക്കും സ്പെയിനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അവാർഡ്. മിഷനറി പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന ആദ്യത്തെ ‘ബീറ്റാ പോളിന്റെ ജരിക്കോട്ട് അവാർഡാണ് ഇരുവർക്കും ലഭിച്ചത്.സ്പെയിൻകാരെ നന്നായി മനസിലാക്കാൻ സഹായിക്കുന്ന വ്യക്തിയെയോ, സ്ഥാപനത്തെയോ ഹൈലൈറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ളതും വാഴ്ത്തപ്പെട്ട പൗലോ മന്നയുടെ പേര് വഹിക്കുന്നതുമാണ് ഈ അവാർഡ്.
കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സിസിലിയ നർവീസ് 18-ാമത്തെ വയസിൽ ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിൽ ചേർന്നു. കൊളംബിയ, മെക്സിക്കോ, ഇക്വഡോർ, ബെനിൻ, മാലി എന്നിവിടങ്ങളിൽ മിഷനറിയായി ഈ സന്യാസിനി സേവനം ചെയ്തിട്ടുണ്ട്. 2017 ഫെബ്രുവരി ഏഴിന് സിസ്റ്ററിനെ മാലിയിൽ നിന്നും തട്ടിക്കൊണ്ടു പോയി. 2021 ഒക്ടോബർ ഒൻപതു വരെ തടവിൽ പാർപ്പിച്ചു. മൂന്നര വർഷത്തിനു ശേഷമായിരുന്നു മോചനം.
‘വൈറ്റ് ഫാദേഴ്സ്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ മിഷൻ സൊസൈറ്റിയിലെ അംഗമാണ് ഫാ. പിയർ ലൂയിജി മക്കാലി. 2018 സെപ്റ്റംബർ 17-ന്, നൈജറിൽ വച്ച് മുസ്ലീം തീവ്രവാദികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി. തുടർന്ന് രണ്ട് വർഷത്തിനു ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. വിശ്വാസപ്രചരണത്തിനായുള്ള പ്രവർത്തനത്തിന്റെ സ്ഥാപകത്തിന്റെ രണ്ടാം ശതാബ്ദിയും പാപ്പാടെ അനുമതിയോടെയുള്ള മിഷനറി പ്രവർത്തനങ്ങളുടെ ശതാബ്ദിയും പ്രമാണിച്ചാണ് ഈ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 22 ന് മാഡ്രിഡിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group