യുദ്ധങ്ങളും പകർച്ചവ്യാധികളും നിറഞ്ഞ അന്ധകാരത്തിലൂടെ കടന്നുപോകുന്ന വേളയില്‍ ‘ഭയപ്പെടേണ്ടതില്ലെന്നും നിങ്ങള്‍ ഗലീലിയയിലേക്കു ചെല്ലുകയെന്നുമുള്ള’ മാലാഖയുടെ സന്ദേശം ക്രൈസ്തവര്‍ ഹൃദയത്തില്‍ ഏറ്റെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ക്രിസ്തു നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു, എല്ലായ്പ്പോഴും പുതിയ തുടക്കത്തിനായി ക്ഷണിക്കുന്നു .ഈസ്റ്റര്‍ നല്കുന്ന പുതുജീവന്‍ തകര്‍ന്ന ഹൃദയങ്ങളില്‍നിന്ന് മനോഹര സൃഷ്ടികളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്നും മാര്‍പാപ്പ പറഞ്ഞു.ഉയിര്‍ത്തെഴുന്നേല്‍പ്പ് പുതിയ ചരിത്രത്തിന്റെ പിറവിയും പ്രതീക്ഷയുടെ പുനര്‍ജന്മവുമാണ്. യേശുവിനെ അടക്കം ചെയ്ത കല്ലറയ്ക്കരികിലിരുന്ന് കരഞ്ഞ സ്ത്രീയോട് മാലാഖ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കാം. ഭയപ്പെടേണ്ട എന്ന മാലാഖയുടെ വാക്കുകള്‍ കേട്ട് സ്ത്രീ അത്ഭുതപ്പെട്ടു. നിങ്ങള്‍ അന്വേഷിക്കുന്ന ക്രൂശിക്കപ്പെട്ട നസ്രയനായ യേശു ഉയിര്ത്തെഴുന്നേല്ക്കപ്പെട്ടിരിക്കുന്നു. അവന് നിങ്ങള്‍ക്കു മുന്നിലായി ഗലീലിയിലേക്കു പോയി; അവിടെ നിങ്ങള്‍ അവനെ കാണും.മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ഒന്‍പതാം വർഷത്തിലാണ് മാർ പാപ്പ ഗലീയയിലേക്കു പോകുക എന്നതിന്റെ അര്‍ഥം പുതുതായി ആരംഭിക്കുക എന്നാണെന്നു പറഞ്ഞത്.ഗലീലിയിലേക്ക് മടങ്ങിവരുക എന്നാല്‍ പരാജയങ്ങളിലും പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് എല്ലായ്പ്പോഴും സാധ്യമാണെന്ന് പാപ്പാ പറഞ്ഞു.പകര്‍ച്ചവ്യാധിയുടെ ഈ ഇരുണ്ട കാലങ്ങളില്‍, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കേള്‍ക്കാന്‍ നാം തയ്യാറാവണം. നമ്മെ നവീകരിക്കാന്‍ അവന് ക്ഷണിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നു മാര്‍പ്പാപ്പ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.ഗലീലിയിലേക്കു പോകുക എന്നതിന് കല്ലറയില്‍നിന്ന് മാറിനടന്ന് പുതിയ പാതകളിലേക്കു പോകുക എന്നും അര്‍ഥമാക്കുന്നു. ശീലങ്ങളില്‍നിന്നും ഭൂതകാലത്തില്നിന്നും കുട്ടിക്കാലത്തെ മനോഹരമായ ഓര്‍മ്മകള്‍ നിന്നുമാണ് അനേകരുടെ വിശ്വാസം നിര്‍മിക്കപ്പെട്ടത്. എന്നാല്‍ ആ വിശ്വാസങ്ങള്‍ പിന്നീട് നവീകരിക്കപ്പെടുന്നില്ലെ ന്നും, ഗലീലിയിലേക്ക് പോകുക എന്നാല്‍ യഥാര്‍ഥ വിശ്വാസത്തിലേക്ക് തിരിച്ചെത്തുകയെന്നാണ് അർത്ഥമാക്കുന്നതെന്നും,ദൈവത്തിന്റെ വഴികളില്‍ നവീകരിക്കപ്പെടാന്‍ താഴ്മയോടെ നമുക്ക് നിന്നു കൊടുക്കാമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group