ഇറാക്കി പ്രധാനമന്ത്രിക്ക് മാർപാപ്പ സന്ദേശമയച്ചു..

വത്തിക്കാൻ സിറ്റി : വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇറാക്കി പ്രധാനമന്ത്രി മുസ്തഫാ അൽ കസീമിക്ക് ഫ്രാൻസിസ് മാർപാപ്പാ സന്ദേശമയച്ചു. അദ്ദേഹത്തോടും കുടുംബത്തോടും പരിക്കേറ്റവരോടും പ്രാർത്ഥനയിലൂടെ തന്റെ സാന്നിധ്യം അറിയിക്കുന്നുവെന്ന് കർദിനാൾ പെട്രോ പരോളിൻ വഴി മാർപാപ്പാ അയച്ച ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.

ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാവുന്ന ഈ അക്രമസംഭവത്തെ പാപ്പാ അപലപിച്ചു.

ദൈവാനുഗ്രഹത്തോടെയും സാഹോദര്യ ഐക്യത്തിലൂടെയും ഇറാക്കിലെ ജനങ്ങൾ സമാധാനത്തിന്റെ പാത പിന്തുടരണമെന്നും ഇറാക്കിലെ ജനങ്ങൾ വിവേകത്തിലും ശക്തിയിലും സ്ഥിരീകരിക്കപ്പെടുമെന്നുമുള്ള പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group