ക്രൈസ്തവ വിശ്വാസത്തെയും പരിശുദ്ധ കന്യകാമറിയത്തെയും അപമാനിച്ചു കൊണ്ടുള്ള പോപ്പ് ഗായികയും,അഭിനേത്രിയുമായ ജെന്നിഫർ ലോപ്പസിന്റെ പുതിയ ആൽബത്തിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക വിശ്വാസികൾ.
ചർച്ച് എന്നാണ് പുതിയ ഗാനത്തിന്റെ ശീർഷകം.വരികളിലും വീഡിയോയിലും കഠിനമായ ദൈവനിന്ദയാണ് പ്രകടമായിട്ടുള്ളത്. കത്തോലിക്കാസഭയിലെ പരിശുദ്ധമായകൂദാശകളെ പരിഹസിച്ചുകൊണ്ടുള്ളതാണ് ഗാനം. കുരിശിനെയും ഇതിൽ അപമാനിക്കുന്നുണ്ട് . ജെന്നിഫറും സഹനർത്തകരും അശ്ലീലമായ ലൈംഗിക ചേഷ്ടകളും വീഡിയോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ലേഡീസ് ആന്റ് ജെന്റിൽമാൻ നാം ഇന്ന് ഇവിടെ ഒരുമിച്ചുചേർന്നിരിക്കുന്നത് ഈ പുരുഷന്റെയും സ്ത്രീയുടെയും ഹോളി മാട്രിമോണിയലിൽ പങ്കെടുക്കാൻ വേണ്ടിയാണ്.. കത്തോലിക്കാ ദേവാലയത്തിന്റെ പശ്ചാത്തലമുളള രംഗത്തിൽ ജെന്നിഫർ പറയുന്നു. ജെന്നിഫർ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രവും പതിച്ചിട്ടുണ്ട്.
ഈ സംഗീത ആൽബത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ക്രൈസ്തവ വിശ്വാസികൾ നിന്ന് ഉയരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group