മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ മോദിയോട് അഭ്യർത്ഥിച്ച് കർദിനാൾമാർ

ഫ്രാൻസിസ് മാർപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടും ഇന്ത്യയിലെ ക്രൈസ്തവരുടെ ആശങ്കകൾ പങ്കുവെച്ചും  കർദിനാൾ മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  സന്ദർശിച്ചു. ലാറ്റിൻ റിറ്റ് സഭയുടെ ആർച്ച് ബിഷപ്പ് ഓസ്വാഡ് ഗ്രോസിയാസ് സീറോ മലബാർ സഭ മേജർ ആർച് ബിഷപ്പ് കർദിൻ മാർ ജോർജ് ആലച്ചേരി സീറോ മലങ്കര സഭയിലെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബാസെലിയാസ് ക്ലിമിസ് എന്നിവർ ജനുവരി 19 തീയ്യതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി .മാർപാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടതിന് 4  വർഷത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ 2017 ൽ ഇന്ത്യയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മോദി സർക്കാർ അദ്ദേഹത്തെ ക്ഷണിക്കുന്നതിൽ പരാജയപ്പെടുകയും  തുടർന്ന് ഇന്ത്യ സന്ദർശിച്ചതിനുള്ള പദ്ധതികൾ പോപ്പ് റദ്ദ് ചെയ്യുകയുമായിരുന്നു. അതിനുശേഷം 3 വർഷം കഴിഞ്ഞാണ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന ആവശ്യവുമായി കർദിനാൾമാർ മോദിയെ സമീപിച്ചത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പോലുള്ള മത ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള ഫണ്ടുകൾ തുല്യമായി വിതരണം ചെയ്യാൻ തീരുമാനമുണ്ടാകണമെന്നും മോദിയെ സന്ദർശിച്ച കർദിനാൾമാർ ആവശ്യപ്പെട്ടു .വിദ്യാഭ്യാസം ആരോഗ്യസംരക്ഷണം സാമൂഹ്യ പ്രവർത്തനം എന്ന മേഖലകളിൽ ക്രിസ്ത്യാനികളുടെ സംഭാവനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി  അഭിനന്ദിച്ചു.കൂടിക്കാഴ്ച വരുന്ന നാളുകളിൽ ക്രൈസ്തവ സമൂഹത്തിനെ ഏറെ ഗുണം ചെയ്യുമെന്ന് സീറോമലബാർ സഭയുടെ  ആർച്ച് ബിഷപ്പ് മാർ ജോർജ് ആലച്ചേരി മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group