സ്ലോവാക്യ: ഗർഭഛിദ്രo കൊലപാതകമാണെന്ന് ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.സ്ലൊവാക്യയിൽ നിന്നുള്ള മടക്കയാത്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ,ഹംഗേറിയൻ അധികാരികളുമായുള്ള സംഭാഷണത്തെക്കുറിച്ചും സെമിറ്റിസം വിരുദ്ധതയെയും പ്രതിരോധ കുത്തിവയ്പ്പുകളെയും, ഗർഭച്ഛിദ്ര നിയമങ്ങൾ അംഗീകരിക്കുന്ന രാഷ്ട്രീയക്കാർക്കുള്ള വിശുദ്ധ കുർബാനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ഗർഭച്ഛിദ്രം കൊലപാതകമാണെന്നും സഭയ്ക്ക് അതിന്റെ നിലപാട് മാറ്റാൻ കഴിയില്ലന്നും വ്യക്തമാക്കിയ ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ സഭാധികാരികൾ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില വിട്ടുവീഴ്ചകൾ നടത്തുന്നുണ്ടെന്നും പറഞ്ഞു.തനിക്ക് നൽകിയ സ്നേഹോഷ്മളമായ സ്വീകരണങ്ങൾക്ക് സ്ലോവാക്യൻ ജനതയ്ക്ക് നന്ദി പറഞ്ഞ ശേഷമാണ് മാർപാപ്പ റോമിലേക്ക് മടങ്ങിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group