ചികിത്സയ്ക്കിടയിലും കർമ്മനിരതനായി മാർപാപ്പാ; ആശുപത്രിയിൽ നവജാത ശിശുവിന് പാപ്പാ മാമ്മോദീസ നൽകി.

ബ്രോങ്കൈറ്റിസ് ബാധിച്ച് റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ, ഫ്രാൻസിസ് മാർപാപ്പ പീഡിയാട്രിക് ഓങ്കോളജി വാർഡിൽ സന്ദർശനം നടത്തുകയും ഒരു നവജാത ശിശുവിന് മാമ്മോദീസ നൽകുകയും ചെയ്തു.
പരിശുദ്ധ പിതാവ് അരമണിക്കൂറോളം ഓങ്കോളജി വാർഡിൽ ചെലവഴിച്ചതായും മിഠായികളും ജപമാലയും പുസ്തകങ്ങളും സമ്മാനിച്ചതായി വത്തിക്കാന്റെ റിപ്പോർട്ടിൽ പറയുന്നു

“ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന 66 സന്ദർശനത്തിനിടയിൽ, ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള മിഗ്വൽ ഏഞ്ചൽ എന്ന കുഞ്ഞിന് മാർപ്പാപ്പ മാമോദീസ നൽകി. തുടർന്ന് അദ്ദേഹം തന്റെ വാർഡിലേക്ക് മടങ്ങി,യെന്നും വത്തിക്കാൻ പ്രസ് ഓഫീസ് വെളിപ്പെടുത്തി.

മാർപാപ്പ കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാരുമായി സംസാരിക്കുന്നതും ഒരു സന്ദേശം എഴുതുന്നതും നവജാത ശിശുവിനെ സ്നാനപ്പെടുത്തുന്നതും ആയ ചിത്രങ്ങളും വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group