മനുഷ്യഹൃദയങ്ങളുടെ നിരായുധീകരണം മതങ്ങളുടെ ദൗത്യമാക്കണം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : ലോകത്തിന്റെ വർത്തമാന-ഭാവികാലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സ്പഷ്ടമായും ഹൃദയംഗമമായും പങ്കുവയ്ക്കുന്നതിന് പ്രാർത്ഥനയുടെയും മതങ്ങളുടേയും പങ്കിനെ ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.റോമിലെ കൊളോസിയത്തിൽ വിവിധ മതനേതാക്കളുടെ ഭാഗഭിഗിത്വത്തോടെ സംഘടിപ്പിച്ച സമാധാന പ്രാർത്ഥനാ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ശാന്തിയേകുകയും ഹൃദയങ്ങളെ വിദ്വേഷവിമുക്തമാക്കുകയും ചെയ്യുന്ന എളിയ ശക്തിയാണ് പ്രാർത്ഥനയെന്ന ബോധ്യത്തോടെയാണ് ഈ ദിനങ്ങളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നത്തിയ വിശ്വാസികൾ റോമിൽ സമ്മേളിച്ചതെന്ന് മാർപാപ്പാ അനുസ്മരിച്ചു.

“മാനവഹൃദയത്തെ നിരായുധീകരിക്കേണ്ടത്” മതങ്ങളിൽ നിക്ഷിപ്തമായ അടിയന്തിര ദൗത്യമാണെന്ന് താൻ 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ചു പറഞ്ഞ വാക്കുകൾ മാർപാപ്പാ ആവർത്തിച്ചു.

ഹൃദയങ്ങളിൽ നിന്ന് വിദ്വേഷത്തെ പറിച്ചെറിയുകയും അക്രമങ്ങളെ അപലപിക്കുകയും ചെയ്യാൻ സഹായിക്കുകയെന്ന ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ടെന്ന് മാർപാപ്പാ ഓർമ്മിപ്പിച്ചു.

യുദ്ധം മനുഷ്യജീവിതത്തെ അപഹസിക്കുന്ന ആക്രമണമാണെന്നും വർദ്ധമാനമായ ആയുധക്കച്ചവടം ഒരു ദുരന്തമാണെന്നും അത് കള്ളപ്പണത്തിൻറെ പ്രവാഹത്താൽ പോഷിപ്പിക്കപ്പെടുന്നുവെന്നും പറഞ്ഞ മാർപാപ്പാ യുദ്ധം രാഷ്ട്രീയത്തിന്റെ യും മാനവികതയുടെയും പരാജയവും ലജ്ജാകരമായ കീഴടങ്ങലും തിന്മകളുടെ ശക്തികൾക്കു മുന്നിലുള്ള തോൽവിയും ആണെന്ന തന്റെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group