പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഉക്രെയ്നുവേണ്ടി പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് മാർപാപ്പാ.
റോമൻ കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ടിന് ഉക്രെയ്നു വേണ്ടി ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പാ ആഹ്വാനം ചെയ്തു.
ഇന്നലെ നടന്ന പൊതുദർശന വേളയിലെ പ്രസംഗത്തിലാണ്പാപ്പാ ഈ ആഹ്വാനം നടത്തിയത്.
സമാധാനത്തിനു ഭീഷണിയായി യുക്രെയ്നിൽ നിലവിലുള്ള സാഹചര്യങ്ങൾ ഹൃദയത്തിലെ തീവ്രവേദനയാണെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയ താത്പര്യങ്ങൾകൊണ്ടു സർവരുടെയും സമാധാനം ഭീഷണി നേരിടുകയാണ്. രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ ദൈവത്തിനു മുമ്പിൽ മനസാക്ഷി പരിശോധന നടത്തണം.
ദൈവം യുദ്ധത്തിന്റെയല്ല സമാധനത്തിന്റെയാണ്. ദൈവം കുറച്ചുപേരുടെയല്ല എല്ലാവരുടെയും പിതാവാണ്. നാമെല്ലാവരും ശത്രുക്കളല്ല, സഹോദരരാകണം എന്നു ദൈവം ആഗ്രഹിക്കുന്നു. രാജ്യങ്ങളുടെ സഹവർത്തിത്വവും അന്തർദേശീയ നിയമങ്ങളും തകർക്കുകയും ജനങ്ങൾക്ക് അവർണനീയമായ ദുരിതങ്ങൾ മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽനിന്നു ബന്ധപ്പെട്ടവർ പിന്മാറണമെന്ന് മാർപാപ്പാ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group