ഫ്രാൻസിസ് മാർപാപ്പായുടെ കാനഡ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ വീണ്ടും ക്ഷമ യാചിച്ച് പാപ്പാ.
കാനഡയിലെ റെസിഡന്റ്ഷ്യൽ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും സ്വകാര്യമായി അവരുടെ അനുഭവങ്ങൾ കേട്ട . പാപ്പാ തന്റെ സ്നേഹവും നന്ദിയും അറിയിക്കുകയും എല്ലാവരോടും ഒരിക്കൽക്കൂടി പാപ്പാ ക്ഷമാർപ്പണം നടത്തുകയും ചെയ്യ്തു.വടക്കൻ കാനഡയിലെ നബസുക് എലമെന്ററി സ്കൂളായിരുന്നു ഈ ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
പ്രൈമറി സ്കൂളിന്റെ അങ്കണത്തിൽ അനേകം കുട്ടികളും യുവജനങ്ങളും വയോധികരും പാപ്പായെ കാണാൻ തടിച്ചുകൂടി. അവരിൽ ചിലർ മാർച്ച് മാസത്തിൽ വത്തിക്കാനിൽ വച്ച് പാപ്പായെ നേരിൽ കണ്ടിട്ടുണ്ട്. മാർപാപ്പ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചപ്പോൾ തദ്ദേശീയരായവർ സ്വാഗതഗാനം ആലപിച്ചു. ശേഷം പാപ്പായ്ക്ക് ഒരു ഇൻയൂട്ട് ഡ്രം സമ്മാനിച്ചു. “എല്ലാവരും സൗഖ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത ദൈവത്തിന്റെ സഹായത്തോടെ പിന്തുടരണം. അത് കഴിഞ്ഞുപോയ ജീവിതത്തിലേക്ക് വെളിച്ചം വീശാനും മുറിവുകളെ ഉണക്കാനും സഹായിക്കും” – പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group