വത്തിക്കാൻ സിറ്റി: സാമ്പത്തിക അസ്ഥിരതകളാൽ ക്ലേശം അനുഭവിക്കുന്ന ശ്രീലങ്കയിലെ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ.
സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിലെ ജനങ്ങളോട് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളോടും പാപ്പാ ആവശ്യപ്പെട്ടു.
ഇന്നലെ വത്തിക്കാനിൽ നടന്ന യാമപ്രാർത്ഥനയുടെ അവസാനമാണ് ശ്രീലങ്കയിലെ ജനങ്ങളെ കുറിച്ച് മാർപാപ്പ സംസാരിച്ചത്. ശ്രീലങ്കയിലെ ജനങ്ങളുടെ നിലവിളി കേൾക്കാതെ പോകരുതെന്നും അവരുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊടുക്കണമെന്നും നേതാക്കന്മാരോട് പാപ്പ അഭ്യർത്ഥിച്ചു.
ശ്രീലങ്കയിലെ 22 മില്യണിലധികം ആളുകൾ സാമ്പത്തികമായ അസ്ഥിരതകൾ കൊണ്ട് വീർപ്പുമുട്ടുകയാണെന്നാണ് കണക്ക് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group