ആദ്യ വനിത ബിഷപ്പ് സിനഡ് അണ്ടർ സെക്രട്ടറിയായി നതാലി ബെക്വർട്ട് ചുമതലയേറ്റു

ബിഷപ്പ് മാരുടെ സിനഡ് അണ്ടർ സെക്രട്ടറി യായി സിസ്റ്റർ നതാലി ബെക്വർട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഫ്രഞ്ച് കാരിയായ സിസ്റ്റർ നതാലി .ഫ്രാൻസിലെ ഫോണ്ടയ്ന ബ്ലോയിൽ 1969 ൽ ആണ് സിസ്റ്റർ ജനിച്ചത്. പാരീസിലെ സോർബോൺ സർവകലാശാലയിൽ നിന്ന് തത്വ ശാസ്ത്രത്തിൽ ബിരുദം നേടി ഗണിത ശാസ്ത്ര അധ്യാപിക മാർക്കറ്റിങ് കൺസൽട്ടൻറ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട് .1995 ലാണ് സേവ്യർ സിസ്റ്റേഴ്സ് സന്നദ്ധ സഭയിൽ ചേർന്നത്.2013 ൽ അഗസ്റ്റീനിയൻ സ്‌പിരിച്ചുവലിറ്റി ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഷിക്കാഗോയിലെ കാത്തോലിക് തിയോളജിക്കൽ യൂണിയന്റെ വത്തിക്കാന്റെ സബർട്ടിക്കൽ പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group