53-ാംമത് ഇൻ്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസിന്റെ (ഐ.ഇ.സി) പ്രത്യേക ദൂതനായി അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ കെവിൻ ജോസഫ് ഫാരെലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സെപ്റ്റംബർ എട്ട് മുതൽ 15 വരെയാണ് ക്വിറ്റോയിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത്.
76 കാരനായ ഫാരെൽ 1947 സെപ്റ്റംബർ രണ്ടിനാണ് ജനിച്ചത്. 1978 ഡിസംബർ 24- ന് ലെജിനറീസ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ആറ് വർഷത്തിനുശേഷം, 1984- ൽ, വാഷിംഗ്‌ടൺ, ഡി.സി. അതിരൂപതയുടെ വൈദികനായി അദ്ദേഹം സ്ഥാനമേറ്റു. അവിടെ 2001 ഡിസംബറിൽ സഹായ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.
തുറന്ന് 2007 മാർച്ച് 6-ന് ഫാരെൽ ഡാളസിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ അദ്ദേഹം 2016 വരെ സേവനമനുഷ്ഠിച്ചു, പിന്നീട് അദ്ദേഹം അല്മായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2016 നവംബർ 19-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group