പേപ്പൽ ഭവനത്തിന്റെ പുതിയ പ്രഭാഷകനായി കപ്പൂച്ചിൻ വൈദികനായ ഫാ. റോബെർത്തോ പസോളിനിയെ, ഫ്രാൻസിസ് പാപ്പ നിയമിച്ചു.
ഇറ്റലിയിലെ മിലാനിൽ നിന്നുള്ള ഇദ്ദേഹം ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമാണ്.
1980 മുതൽ നീണ്ട നാല്പത്തിനാല് വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയാണ് ഫാ. റോബെർത്തോ പസോളിനി. പാവപ്പെട്ടവരുടെയും വികലാംഗരുടെയും തടവുകാരുടെയും ഇടയിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഫാ. പസൊളീനി ആഗമന, നോമ്പുതുറ ധ്യാന പ്രസംഗങ്ങൾ നടത്തിക്കൊണ്ടാണ് തന്റെ ശുശൂഷയ്ക്ക് തുടക്കം കുറിക്കുന്നത്.
സ്ഥാനമൊഴിയുന്ന കർദിനാൾ കാന്തലമെസ്സ, മൂന്നു മാർപ്പാപ്പമാരുടെ കാലഘട്ടങ്ങളിൽ, പ്രഭാഷകനെന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇറ്റലിക്കാർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങളും, പഠനങ്ങളും ടെലിവിഷൻ പരിപാടികളുമെല്ലാം ദൈവോന്മുഖമായ ജീവിതം നയിക്കുന്നതിനു പ്രചോദനമായിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group