വലിയ ഇടയനോടൊപ്പം ദിവ്യബലിയർപ്പണത്തിൽ പങ്കുചേർന്ന് ഹംഗേറിയൻ ജനത.

ഹംഗറി: ബുഡാപെസ്റ്റിൽ നടക്കുന്ന അമ്പത്തി രണ്ടാമത് ദിവ്യകാരുണ്യ കോൺഗ്രസിൽ ദിവ്യബലി അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. യേശു തന്റെ ശിഷ്യന്മാരോട്- “ഞാൻ ആരാണെന്നണ് നിങ്ങൾ പറയുന്നത് എന്ന വചനഭാഗത്തെ ആസ്പദമാക്കിയാണ് മാർപാപ്പ സംസാരിച്ചത്. ശിഷ്യന്മാരോട് എന്നതുപോലെ യേശു നാം ഓരോരുത്തരോടും , ‘ഞാൻ നിങ്ങൾക്ക് ആരാണ്? എന്ന് ചോദിക്കുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.യേശു നമ്മുടെ രക്ഷയ്ക്കായി മരണം സ്വീകരിച്ചു എന്ന് നിരന്തരം ഓർമിപ്പിക്കുന്ന സ്നേഹത്തിന്റെ അടയാളമാണ് പരിശുദ്ധ കുർബാനയെന്നും മാർപാപ്പ പറഞ്ഞു.ഈ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് ഒരു യാത്രയുടെ അവസാനമാണെന്നും എന്നാൽ ഏറ്റവും പ്രധാനമായി, മറ്റൊരു യാത്രയുടെ തുടക്കമാണിതെന്നും മാർപാപ്പ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group