ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് മാർപാപ്പാ.
കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ ഓമനമൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നുo മാർപാപ്പാ പറഞ്ഞു.കുട്ടികൾക്കു പകരമായി ഓമനമൃഗങ്ങളെ വളർത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിനു തുല്യമാണെന്നും ഇതു നമ്മളെ നശിപ്പിക്കുകയും മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.മാതൃത്വവും പിതൃത്വവുമില്ലാതെ മനുഷ്യത്വം നഷ്ടപ്പെട്ട് നാഗരികത വളർന്നാൽ അതു രാജ്യത്തിനു ദോഷമാണെന്നും പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കുന്നുവെന്നും അത് മനുഷ്യത്വത്തെ ഇല്ലാതാക്കുന്നുവെന്നും അങ്ങനെ പിതൃത്വത്തിൻറെയും മാതൃത്വത്തിൻറെയും സമ്പന്നത നഷ്ടപ്പെടുന്നതിനാൽ, പഴയതും മനുഷ്യത്വ രഹിതവുമായിത്തീരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു .
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പൂർണ്ണതയാണ് പിതൃത്വവും മാതൃത്വവും. ഇതിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിനു സ്വയം സമർപ്പിക്കുന്നവർക്ക് ആത്മീയ പിതൃത്വമുണ്ട്, ആത്മീയ മാതൃത്വമുണ്ട് എന്നത് സത്യമാണ്; എന്നാൽ ലോകത്ത് ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർ കുട്ടികളുണ്ടാകേണ്ടതിനെ കുറിച്ച്, ജീവൻ നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിൽ, ദത്തെടുക്കലിനെക്കുറിച്ച് ചിന്തിക്കണം. വിശുദ്ധ യൗസേപ്പിതാവ് അനാഥർക്ക് തന്റെ സംരക്ഷണവും സഹായവും നൽകട്ടെ; മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വേണ്ടി വിശുദ്ധ യൗസേപ്പ് മാധ്യസ്ഥം വഹിക്കട്ടെ. പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group