യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിലൂടെ നീങ്ങുന്ന ഉക്രൈൻ ജനതയ്ക്ക് സഹായഹസ്തവുമായി ഫ്രാൻസിസ് മാർപാപ്പാ.മരുന്ന്, വസ്ത്രങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയടങ്ങുന്ന അടിസ്ഥാന സാധന സാമഗ്രികളാണ് ഉക്രെയ്നിലേക്ക് വത്തിക്കാൻ അയച്ചുകൊണ്ടിരിക്കുന്നത്.
പേപ്പൽ ചാരിറ്റീസിന്റെ ഓഫീസ് വഴി അയയ്ക്കുന്ന ഈ സാധനങ്ങൾ ഇറ്റലിയിലുള്ള യുക്രെയ്ൻ കത്തോലിക്കരുടെ ദേശീയ ദേവാലയമായ സാന്താ സോഫിയാ ബസിലിക്കയിൽ നിന്നു യുദ്ധാരംഭം മുതൽ ദിവസേന നിരവധി ട്രക്കുകളിലായി പോളീഷ് അതിർത്തിയിലുള്ള യുക്രെയ്ൻ നഗരമായ ലുവീവ് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്.
യുക്രെയ്ൻ സ്വദേശികളായ ട്രക്ക് ഡ്രൈവർമാർ സൗജന്യമായി ഈ വാഹനങ്ങൾ ലുവീവിൽ എത്തിക്കുമെന്ന് പേപ്പൽ ചാരിറ്റീസിന്റെ തലവനായ കർദിനാൾ കോൺറാഡ് ക്രായെവിസ്കി പറഞ്ഞു. അഭയാർഥികളെ സ്വീകരിക്കുന്ന റൊമാനിയയിലേക്കും ഇപ്രകാരം സഹായം എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group