യു​​​ക്രെ​​​യ്ന് സഹായഹസ്തവുമായി മാ​​​ർ​​​പാ​​​പ്പാ

യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിലൂടെ നീങ്ങുന്ന ഉക്രൈൻ ജനതയ്ക്ക് സഹായഹസ്തവുമായി ഫ്രാൻസിസ് മാർപാപ്പാ.മ​​​രു​​​ന്ന്, വ​​​സ്ത്ര​​​ങ്ങ​​​ൾ, മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങു​​​ന്ന അടിസ്ഥാന സാ​​​ധ​​​ന​​​ സാ​​​മ​​​ഗ്രി​​​ക​​​ളാണ് ഉക്രെ​​​യ്നി​​​ലേ​​​ക്ക് വത്തിക്കാൻ അ​​​യ​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നത്.

പേ​​​പ്പ​​​ൽ ചാ​​​രി​​​റ്റീ​​​സി​​​ന്‍റെ ഓ​​​ഫീ​​​സ് വ​​​ഴി അ​​​യ​​​യ്ക്കു​​​ന്ന ഈ ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ഇ​​​റ്റ​​​ലി​​​യി​​​ലു​​​ള്ള യു​​​ക്രെ​​​യ്ൻ ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ ദേ​​​ശീ​​​യ ദേ​​​വാ​​​ല​​​യ​​​മാ​​​യ സാ​​​ന്താ സോ​​​ഫി​​​യാ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ​​​ നി​​​ന്നു യു​​​ദ്ധാ​​​രം​​​ഭം മു​​​ത​​​ൽ ദി​​​വ​​​സേ​​​ന നി​​​ര​​​വ​​​ധി ട്ര​​​ക്കു​​​ക​​​ളി​​​ലാ​​​യി പോ​​​ളീ​​​ഷ് അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള യു​​​ക്രെ​​​യ്ൻ ന​​​ഗ​​​ര​​​മാ​​​യ ലു​​​വീ​​​വ് ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു നീ​​​ങ്ങു​​​ന്ന​​​ത്.

യു​​​ക്രെ​​​യ്ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ലു​​​വീ​​​വി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്ന് പേ​​​പ്പ​​​ൽ ചാ​​​രി​​​റ്റീ​​​സി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ കോ​​​ൺ​​​റാ​​​ഡ് ക്രാ​​​യെ​​​വി​​​സ്കി പ​​​റ​​​ഞ്ഞു. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന റൊ​​​മാ​​​നി​​​യ​​​യി​​​ലേ​​​ക്കും ഇ​​​പ്ര​​​കാ​​​രം സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group