ക്രിസ്ത്യാനികളുടെ സഹായമായ ദൈവമാതാവിന്റെ തിരുനാൾ ദിനമായ മേയ് 24 ന് ചൈനയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാ ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ, പീഡനം അനുഭവിക്കുന്ന ചൈനയിലെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ലോക ജനതയോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ .
ചൈനീസ് ജനതയ്ക്കുവേണ്ടി താൻ അനുദിനം പ്രാർത്ഥിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലോടെയാണ്, കഴിഞ്ഞ ദിവസത്തെ ‘ ത്രികാല പ്രാർത്ഥന’ സന്ദേശത്തിനു ശേഷം, ചൈനയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്.
‘ചൈനീസ് ക്രൈസ്തവരുടെ വിശേഷാൽ മധ്യസ്ഥയായ ‘ക്രിസ്ത്യാനികളുടെ സഹായമായ ദൈവമാതാവി’ന്റെ തിരുനാൾ ആഗതമാകുകയാണ്. സന്തോഷകരമായ ഈ അവസരത്തിൽ, അവിടുത്തെ ജനതയോടുള്ള എന്റെ ആത്മീയ സാമീപ്യം ഞാൻ ഒരിക്കൽക്കൂടി അറിയിക്കുന്നു. വിശ്വാസികളുടെയും അജപാലകരുടെയും സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങൾ ഞാൻ അതീവ ശ്രദ്ധയോടെ പിന്തുടരുന്നുണ്ട്, അവർക്കായി എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുമുണ്ട്. ചൈനയിലെ സഭയ്ക്ക് സ്വാതന്ത്ര്യത്തിലും സമാധാനത്തിലും സാർവത്രിക സഭയുമായുള്ള കൂട്ടായ്മയിലും ജീവിക്കാനും, സകലരോടും സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യം വിനിയോഗിക്കാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,’ പാപ്പാ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group