കനേഡിയൻ തീരമായ ന്യൂ ഫൗണ്ട്ലാന്റിന് ഏതാനും കിലോമീറ്ററുകൾ അകലെ സ്പാനിഷ് മത്സ്യബന്ധന ബോട്ട് മുങ്ങി മരിച്ചവർക്ക് വേണ്ടി പ്രാർഥനകൾ അറിയിച്ചുo അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി അറിയിച്ചുകൊണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ടെലഗ്രാം സന്ദേശം.
സാന്റിയാഗോ ദെ കമ്പോസ്റ്റെല ആർച്ച് ബിഷപ്പ് മോൺ. ജൂലിയൻ ബാരിയോ ബാരിയോയ്ക്കാണ് പാപ്പാ അനുശോചന സന്ദേശം അയച്ചത്.
ഫെബ്രുവരി പതിനഞ്ചാം തിയതി രാവിലെ നോവ സ്കോട്ടിയയിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് സ്പെയിനിൽ രജിസ്റ്റർ ചെയ്ത മത്സ്യബന്ധന ബോട്ടായ വില്ലാ ദെ പിറ്റാൻക്സോ മുങ്ങിയത്. അതിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഭൂരിഭാഗവും മരിച്ചു.
നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തിയ പാപ്പാ മരിച്ചവരുടെ നിത്യശാന്തിക്കായി ദൈവത്തോടു തന്റെ പ്രാർത്ഥനകൾ ഉയർത്തുന്നുവെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെ നിര്യാണത്തിൽ വിലപിക്കുന്ന കുടുംബങ്ങളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു .
ഈ ദുരന്തത്തിനിരയായവരെ ദൈവത്തിന്റെ കാരുണ്യത്തിലും ദൈവമാതാവിന്റെ മാതൃ പരിചരണത്തിലും ഭരമേൽപ്പിച്ചു കൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ച പാപ്പാ അത്യുന്നതന്റെ നിരന്തരമായ സഹായവും പുനരുത്ഥാനത്തിലുള്ള ഉറച്ച പ്രത്യാശയുടെ അടയാളമായും തന്റെ അപ്പോസ്തോലിക ആശീർവ്വാദം നൽകുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group