പോളിഷ് ജനതയ്ക്ക് നന്ദി പറഞ്ഞ് മാർപാപ്പാ

യുദ്ധ ഭൂമിയായി മാറിയ ഉക്രൈനിൽ നിന്ന് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് സ്വന്തം വീടുകൾ തുറന്നുകൊടുത്ത് സ്വാഗതം ചെയ്യുന്ന പോളിഷ് ജനതയോട് നന്ദി പറഞ്ഞു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ.
മാർച്ച് രണ്ടിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ.

“എല്ലാ പോളണ്ടുകാരെയും ഞാൻ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നു. യുദ്ധത്തിൽ നിന്നു പലായനം ചെയ്യുന്ന ഉക്രേനിയക്കാർക്ക് നിങ്ങളുടെ അതിർത്തികളും ഹൃദയങ്ങളും വീടുകളുടെ വാതിലുകളും തുറന്നുകൊടുത്തു കൊണ്ട് ഉക്രൈനെ ആദ്യം പിന്തുണച്ചത് നിങ്ങളാണ്. അവർക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായതെല്ലാം നിങ്ങൾ ഉദാരമായി വാഗ്ദാനം ചെയ്യുന്നു. ഞാൻ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്, എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു! – പാപ്പാ പറഞ്ഞു.

ഫെബ്രുവരി മാസം മുതൽ റഷ്യ ഉക്രെയിനിൽ അധിനിവേശം ആരംഭിച്ചതിനെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ ഉക്രൈനിൽ നിന്ന് നിരവധി പേരാണ് അടുത്തുള്ള രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group