യുദ്ധം ഒഴിവാക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് റഷ്യൻ എംബസി സന്ദർശിച്ച് മാർപാപ്പ

ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്ന സാഹചര്യത്തിൽ യുദ്ധo പൂർണമായി ഒഴിവാക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട് വത്തിക്കാന് അടുത്തുളള റഷ്യൻ എംബസി സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ.

കൂടാതെ ഈ ആവശ്യമുന്നയിച്ചു കൊണ്ട് റഷ്യൻ അംബാസഡറുമായി പാപ്പാ ചർച്ച നടത്തി.ഇനി ഒരു യുദ്ധം ഉണ്ടായാൽ അത് മാനവരാശിയെ പൂർണമായി തകർക്കുമെന്നും, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്ന് ലോകം വിമുക്തമാകുന്ന സാഹചര്യത്തിൽ ഇനി ഒരു യുദ്ധം ഉണ്ടായാൽ അത് ഭൂമിക്ക് സഹിക്കാൻ പറ്റുകയില്ലെന്നും അതിനാൽ യുദ്ധം ഒഴിവാക്കണമെന്നും സമാധാന പാത സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group