95-ന്റെ നിറവിൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ

95 -ന്റെ നിറവിൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ.ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായിരുന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ 2005 മുതൽ 2013 വരെ തിരുസഭയെനയിച്ച അദ്ദേഹം വി.ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്നു.

മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിന്റെ തലവൻ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1927 ഏപ്രിൽ 16,ന് , ജർമ്മനിയിലെ ബവേറിയയിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർഥനാമം ജോസഫ്‌ റാറ്റ്‌സിംഗർ എന്നായിരുന്നു.എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. കൂടാതെ ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപാപ്പായെന്ന സവിശേഷതയുമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group