അഗ്നിപർവ്വത സ്ഫോടനo മൂലം സർവ്വതും നഷ്ടപ്പെട്ട ലാസ് പാൽമ ജനതയോട് ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. മൂന്ന് മാസത്തോളം അഗ്നിപർവത സ്ഫോടനത്തിൽ തകർന്ന കാനറി ദ്വീപുകളിലെ ലാസ് പാൽമ നിവാസികളോട് മാർപാപ്പ വീഡിയോ സന്ദേശം വഴിയാണ് ഖേദവും ഐക്യദാർഢ്യവും അറിയിച്ചത്.
“ഈ ദുരന്തത്തിൽ ഞാൻ പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം പങ്കുചേരുന്നു . പുനർനിർമ്മാണത്തിൽ നിങ്ങളെ അനുഗമിക്കുന്നു. പുനർനിർമ്മാണം എന്നതിനർത്ഥം മുന്നോട്ട് പോകുക എന്നാണ്” -പാപ്പാ പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കേണ്ടിവരികയും നിരവധി പേർക്ക് വീടും ജോലിയും പോലും നഷ്ടപ്പെടുകയും ചെയ്തതിനാൽ, അനിശ്ചിതത്വ തോടെ ഭാവി അഭിമുഖീകരിക്കുന്ന ഒരു ജനതക്ക്പരിശുദ്ധ പിതാവ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group