കാലുവേദന രൂക്ഷമായതിനെ തുടർന്ന് മേയ് നാലിന് വത്തിക്കാനിൽ നടന്ന പൊതുസദസിൽ വിശ്വാസികളെ ഇരുന്നു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ അഭിവാദനം ചെയ്തത്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം തീർത്ഥാടകരെ ഇരുന്നു കൊണ്ട് ആശീർവദിച്ചതിൽ പാപ്പാ വിശ്വാസികളോട് ക്ഷമ ചോദിക്കുകയും ചെയ്തു.
“സന്ധിബന്ധത്തിനേറ്റ ക്ഷതം മൂലം എനിക്ക് നിങ്ങളുടെ മുന്നിൽ നിൽക്കാനാവുന്നില്ല. ഇരുന്നു കൊണ്ട് നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വൈകാതെ തന്നെ നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു” – പാപ്പാ പറഞ്ഞു.
പൊതുസദസിന്റെ അവസാന ആശീർവാദ കർമ്മം പാപ്പാ ഇരുന്നു കൊണ്ടാണ് നിർവ്വഹിച്ചത്. വലതുകാലിലെ സന്ധിബന്ധത്തിന് ക്ഷതമേറ്റതു മൂലം പാപ്പാ ഇപ്പോൾ ചികിത്സയിലാണ്. 85-കാരനായ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത് പോപ്പ് മൊബൈലിൽ ഇരുന്നു കൊണ്ടാണ്. പൊതുസദസ്സിനെ അഭിവാദനം ചെയ്യാനുള്ള സ്ഥലത്തേക്ക് വരാനും പാപ്പാ സഹായമെടുത്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group