ടോംഗ ദ്വീപുകളിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച് മാർപാപ്പാ

അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ടോംഗ ദ്വീപുകളിലെ ആളുകൾക്ക് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ജനുവരി 19 -ന് പാപ്പാ നടത്തിയ പ്രതിവാര കൂടിക്കാഴ്ചയിൽ ആണ് ഈ അഭ്യർത്ഥന പാപ്പാ നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ടോംഗ ദ്വീപുകൾക്ക് സമീപം കടലിനടിയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വൻതോതിലുള്ള നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. അതിനെ തുടർന്നാണ് ദുരിതത്തിൽപ്പെട്ട ആളുകൾക്കായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥന നടത്തിയത്. അവിടെയുള്ള ജനങ്ങൾക്ക് തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പാ, അവരുടെ കഷ്ടപ്പാടുകളിൽ അവർക്കുവേണ്ടി താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും പറഞ്ഞു.അഗ്നിപർവ്വതസ്ഫോടനവും, തുടർന്നുണ്ടായ സുനാമിയും മൂലം ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പാ എല്ലാം വിശ്വാസികളോടും ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group