2025 -ൽ നടക്കുവാനിരിക്കുന്ന നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികത്തിന് തയ്യാറെടുത്ത് ഫ്രാൻസിസ് മാർപാപ്പ. തിങ്കളാഴ്ച ലൂഥറൻ പ്രതിനിധികളുമായുള്ള എക്യുമെനിക്കൽ ചർച്ചയിലാണ് പാപ്പാ ഇതിനെക്കുറിച്ച് പരാമർശിച്ചത്. ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിന്റെ ഉറവിടമായാണ് പാപ്പാ നിഖ്യാ കൗൺസിലിനെ കാണുന്നത്.
“വിഭജനത്തിന്റെ അന്ധകാരത്തെ അകറ്റുകയും ഐക്യത്തിലേക്കുള്ള നമ്മുടെ യാത്രയെ നയിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദയയുള്ള പ്രകാശത്താൽ നയിക്കപ്പെടുന്ന ഒരു യാത്ര ഞങ്ങൾ ആരംഭിച്ചു. പൂർണ്ണമായ കൂട്ടായ്മയിലേക്കുള്ള യാത്രയിൽ സഹോദരങ്ങളെന്ന നിലയിൽ ഞങ്ങൾ പുറപ്പെട്ടു. 2025 -ൽ നമ്മൾ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം ആഘോഷിക്കും. ഈ കൗൺസിൽ യേശുവിനെ സത്യദൈവത്തിൽ നിന്നുള്ളസത്യദൈവമായി അംഗീകരിക്കുന്നു – പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group