വിശ്വാസതിരുസംഘത്തിൽ പരിഷ്കരണങ്ങൾ വരുത്തി മാർപാപ്പാ

വിശ്വാസതിരുസംഘത്തിന്റെ ഇന്റേണൽ സ്ട്രക്ചറിൽ പരിഷ്കരണങ്ങൾ വരുത്തി ഫ്രാൻസിസ് മാർപാപ്പ.

റോമൻ കൂരിയ നവീകരണവുമായി ബന്ധപ്പെട്ട് മാർപാപ്പാ നടത്തിയ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഇത്.ഫീദെം സെർവാരെ എന്ന സ്വയാധികാര പ്രമാണം വഴിയാണ് പാപ്പ ഈ പരിഷ്ക്കരണം നടത്തിയിരിക്കുന്നത്.

ഇതനുസരിച്ച് വിശ്വാസിതിരുസംഘത്തിന്റെ സംഘടനാപരമായ പ്രമാണത്തിൽ സൈദ്ധാന്തികവിഭാഗവും അച്ചടക്കവിഭാഗവും വേർതിരിച്ച് പ്രത്യേകം പ്രത്യേകം
സെക്രട്ടറിമാരെ നിയമിച്ചു. തന്മൂലം ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് ആയ കർദിനാളിന് രണ്ട് പരമാധികാര പ്രതിനിധികൾ ഉണ്ടാവും. പുതിയ സംവിധാനത്തിൽ ഓരോ
വിഭാഗത്തിനും സെക്രട്ടറിമാരുള്ളതിനാൽ കൂടുതൽ അധികാരവും
സ്വയംഭരണ സൗകര്യവും ലഭിക്കും.അച്ചടക്ക പ്രവർത്തനങ്ങൾ
ലഘൂകരിക്കാതെ വിശ്വാസപ്രചരണത്തിലെ അതിന്റെ മൗലികമായ പങ്കിലും പ്രബോധന വിഭാഗത്തിനും അർഹമായ പ്രാധാന്യം നൽകുക എന്നതാണ് നവീകരണത്തിന്റെ ലക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group