ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാരം ജനുവരി 5ന്

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാരം 2023 ജനുവരി 5 വ്യാഴാഴ്ച നടക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുസഭ ചരിത്രത്തിലെ അത്യപൂര്‍വ്വ മൃതസംസ്കാര ചടങ്ങിനാണ് വത്തിക്കാന്‍ വേദിയാകുക. ഒരു മാര്‍പാപ്പ മറ്റൊരു മാര്‍പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കു കാര്‍മ്മികത്വം വഹിക്കുന്നത് അത്യപൂര്‍വ്വ സംഭവമാണ്. തിങ്കളാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.34നായിരുന്നു (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02:04ന്) പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഡിസംബർ 28ന് ആശ്രമത്തില്‍ പാപ്പയെ സഹായിക്കുന്ന സമർപ്പിതരുടെ സാന്നിധ്യത്തില്‍ പാപ്പ രോഗിലേപനം സ്വീകരിച്ചിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരുന്നു.

ഇതേ ദിവസം (ഡിസംബർ 28) രാവിലെ ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ജനുവരി 5 വ്യാഴാഴ്ച മൃതസംസ്കാരത്തോട് അനുബന്ധിച്ചുള്ള ബലി സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് നടത്തപ്പെടുക. ബലിയര്‍പ്പണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group