ബെനഡിക്ട് മാർപ്പാപ്പയുടെ ദൈവശാസ്ത്ര വീക്ഷണ വെബിനാർ

“ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു” എന്ന കാർഡിനൽ ജോൺ ഹെൻറി ന്യൂമാന്റെ വാക്കുകളെ അടിവരയിടുന്ന ഒരു ബന്ധത്തിന്റെ ഉടമകളായ രണ്ടു മഹത് വ്യക്തിത്വങ്ങളാണ് നമ്മുടെ എമിരിറ്റസ് മാർപ്പാപ്പ ബെനഡിക്ട് പിതാവും അഭിവന്ദ്യ പൗവത്തിൽ പിതാവും. ബൗദ്ധീകവും ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവുമായ പല വിഷയങ്ങളിലുമുള്ള അവരുടെ അറിവും അവർ തമ്മിലുണ്ടായ സംവാദങ്ങളും, പരിചയവുമായിരുന്നു അവരുടെ സുഹൃദ്ബന്ധത്തിന്റെ ആധാരം.
പരിശുദ്ധ ബെനഡിക്ട് മാർപ്പാപ്പയുടെ 95ാം ജന്മവാർഷികവും അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലിയും സംയുക്തമായി ആഘോഷിക്കുന്ന ഒരു സുവർണ്ണാവസമാണല്ലോ ഇത്. തന്റെ സുഹൃത്തായ പരിശുദ്ധ ബെനഡിക്ട് പിതാവിന്റ ദൈവശാസ്തപഠനങ്ങളെ ആസ്പദമാക്കി ഒരു പഠന ശിബിരം നടത്തുകയും തന്നെ ഏല്പിച്ച ജനത്തിന്റെ ദൈവജ്ഞാനത്തിലുള്ള ആഴം വർദ്ധിപ്പിക്കുകയുമാണ് മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലയാഘോഷിക്കുന്ന അഭിവന്ദ്യ പൗവത്തിൽ പിതാവിന് നമുക്കു നല്കാവുന്ന ഉത്തമമായ ഒരു സമ്മാനം. ഈ ലക്ഷ്യത്തോടെ ചങ്ങനാശ്ശേരി അതിരൂപത കേരളത്തിലെ വിവിധ ദൈവശാസ്ത വിദ്യാപീഠങ്ങളുടെ സഹകരണത്തോടെ ഒരു അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുകയാണ്. ജൂലൈ മാസം 12ാം തീയതി മുതൽ 20ാം തീയതി വരെ ദിവസവും വൈകുന്നേരം ആറു മണിമുതൽ ഏഴരവരെ നീണ്ടു നില്ക്കുന്നതും ബെനഡിക്ട് മാർപ്പാപ്പ ലോകവുമായി പങ്കുവച്ചതുമായ ഒമ്പത് ദൈവശാസ്ത വിഷയങ്ങളെയുമാണ് വിദേശികളും സ്വദേശികളുമായ ദൈവശാസ്ത്രജ്ഞന്മാർ ഇവിടെ പഠനവിഷയമാക്കുന്നത്.
ആഗോള പാശ്ചാത്യ പൗരസ്ത്യ കത്തോലിക്കാ സഭയുടെ വളർച്ചയിലും നിലനില്പിലും പരിശുദ്ധ ബെനഡിക്ട് പിതാവിന്റെ ആശയങ്ങളും അവയോടു ചേർന്നുള്ള അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ പഠനങ്ങളും പ്രവർത്തനങ്ങളും ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ടെന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല. മതേനിരപേക്ഷതയേയും ആപേക്ഷിക സിദ്ധാന്തത്തേയും ആസ്പദമാക്കിയുള്ള ഒരു സംസ്കാരം രൂപപ്പെടുത്തുവാൻ പരിശ്രമിച്ച പാശ്ചാത്യ ലോകത്തെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാൻ പരിശ്രമിച്ച ബെനഡിക്ട് മാർപ്പാപ്പയുടെ പ്രവർത്തനങ്ങളോടു ചേർന്ന് പോകുന്ന രീതിയിലുള്ള ഒരു പ്രവർത്തന ശൈലിതന്നെയാണ് സീറോ മലബാർ സഭയെ അതിന്റെ തനിമയിലേക്കു തിരികെ കൊണ്ടുവരുവാനുള്ള പരിശ്രമത്തിൽ അഭിവന്ദ്യ പൗവ്വത്തിൽ പിതാവും പിന്തുടർന്നത്. അതിനാൽ ഈ കാലഘട്ടത്തിലെ പ്രധാന ദൈവശാസ്ത്രജ്ഞനായ പരിശുദ്ധ പിതാവ് ബെനഡിക്ട് മാർപ്പാപ്പയുടെ പഠനങ്ങളെ മനസ്സിലാക്കുവാൻ പരിശ്രമിക്കെണ്ടത് പാശ്ചാത്യ-പൗരസ്ത്യ സഭാ വ്യത്യാസങ്ങളില്ലാതെ നമ്മുടെയെല്ലാം കടമയും ഉത്തരവാദിത്തവുമാണ്. അതിനായി നമ്മേ സഹാക്കുന്ന ഈ വെബിനാറിലേക്ക് എല്ലാ വിശ്വാസി സമൂഹങ്ങളെയും, ദൈവസാശ്ത്ര പഠിതാക്കളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group