തനിക്കായി പ്രാർത്ഥിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാർപാപ്പ.
നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പയുടെ അഭ്യർത്ഥന.
സ്പാനിഷ് ഭാഷയിലുള്ള പാപ്പയുടെ വീഡിയോ സന്ദേശത്തിൽ വിശ്വാസികളുടെ പ്രാർത്ഥന തനിക്ക് ശക്തി പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് കാര്യങ്ങൾ വിവേചിച്ചറിയാനും സഭയെ അനുയാത്ര ചെയ്യാന്‍ തന്നെ സഹായിക്കുമെന്നും പറഞ്ഞു.
ഒരാൾ പാപ്പയായി എന്നതുകൊണ്ട് അയാൾക്ക് മനുഷ്യത്വം നഷ്ടപ്പെടില്ല. പ്രത്യുത, ദൈവത്തിൻറെ വിശുദ്ധരും വിശ്വസ്തരുമായ ജനതയോടുചേർന്ന് തന്റെ മാനവികതയിൽ അയാൾ അനുദിനം വളരുന്നു. നമ്മുടെ പിതാവായ ദൈവത്തെപ്പോലെ, പത്രോസിന്റെ പിൻഗാമി കൂടുതൽ സ്നേഹവും കരുണയും, ക്ഷമയും ഉള്ളവനായിരിക്കാൻ പഠിക്കുന്നു. കഠിനമായി വിധിക്കപ്പെടുമെന്ന അവബോധത്താൽ എല്ലാ പാപ്പമാർക്കും അവരുടെ പേപ്പല്‍ സ്ഥാനത്തിന്റെ തുടക്കത്തിൽ, ഈ ഭയവും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. പാപ്പ ആരായാലും അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കാനും, ആ സഹായത്തോടു തുറവിയുള്ളവനായിരിക്കാനും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group