കൊളംബിയയിൽ നിന്നും തട്ടിക്കൊണ്ടു പോയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ

കഴിഞ്ഞ ദിവസം കൊളംബിയയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാവരുടെയും മോചനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ പ്രാർത്ഥനയ്ക്കു ശേഷം നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആവശ്യപ്പെട്ടത്. 2023 ജനുവരിക്കും ഒക്ടോബറിനുമിടയിൽ 286 പേരെ തട്ടിക്കൊണ്ടു പോയതായി കൊളംബിയൻ പ്രതിരോധ മന്ത്രാലയം ഡിസംബർ പകുതിയോടെ വെളിപ്പെടുത്തിയിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

“നിലവിൽ കൊളംബിയയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാ ആളുകളെയും ഉപാധികളില്ലാതെ മോചിപ്പിക്കുന്നതിനായി എന്നോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. പ്രാർത്ഥിക്കുന്നതിലൂടെ, രാജ്യത്ത് അനുരഞ്ജന ത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം കൈവരും“ – സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചു കൂടിയ 12,000 തീർത്ഥാടകരോടായി പരിശുദ്ധ പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group