വത്തിക്കാനിലെ ഡോക്ടിനൽ ഓഫീസിന്റെ ഘടനയിൽ മാറ്റം വരുത്തി മാർപാപ്പാ

വത്തിക്കാനിലെ ഡോക്ടിനൽ ഓഫീസിന്റെ ഘടനയിൽ മാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 14- ന് പുറത്തുവിട്ട അപ്പോസ്തോലിക കത്തിലാണ് ഡോക്ടിനൽ ഓഫീസിന്റെ ആന്തരിക ഘടനയെ രണ്ട് വിഭാഗങ്ങളായി പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് പാപ്പാ അറിയിച്ചത് .

കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് (സി ഡി എഫ് ) ഡോക്ട്രിനൽ വിഭാഗമായും അച്ചടക്ക വിഭാഗമായും ഫ്രാൻസിസ് മാർപാപ്പ പുനഃക്രമീകരിച്ചു.

മുൻമ്പ് വിവാഹ കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ ഒരു വിഭാഗം ഉണ്ടായിരുന്നു. പുതിയ ക്രമീകരണമനുസരിച്ച് വിവാഹ ഓഫീസിന്റെ ചുമതലകൾ ഡോക്ടിനൽ വിഭാഗത്തിന് കീഴിലേക്ക് മാറും. വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡോക്ടിനൽ വിഭാഗത്തിന്റെ കീഴിലാണ് വരുന്നത്.

“സിഡിഎഫിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയത് സഭയ്ക്ക് വിവിധ പ്രവർത്തന മേഖലകളിൽ ലഭിച്ച അനുഭവം കണക്കിലെടുത്താണെന്ന് പാപ്പാ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group