കോംഗോയിൽ കൊല്ലപ്പെട്ട വൈദികന്റെ മരണത്തിൽ അനുശോചനo അറിയിച്ച് മാർപാപ്പാ

കോംഗോയിൽ സമർപ്പിത ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം തിരിച്ചുവരുന്ന വഴി കൊല്ലപ്പെട്ട ഫാ. റിച്ചാർഡ് മസിവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.

ഫെബ്രുവരി 16 -ന് നടന്ന പൊതുസന്ദർശന വേളയിലാണ് പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്.

യുവ പുരോഹിതന്റെ കൊലപാതകം നീതീകരിക്കാനാവാത്തതും നിന്ദ്യവുമായ അക്രമമാണെന്ന് പാപ്പാ പറഞ്ഞു. “ഈ അക്രമം നല്ല ഇടയനായ യേശുവിന്റെ മാതൃക അനുകരിച്ചു കൊണ്ട് ക്രിസ്ത്യൻ സമൂഹം പ്രയാസങ്ങൾക്കിടയിലും നന്മയുടെയും സാഹോദര്യത്തിന്റെയും ഘോഷകരും സാക്ഷികളുമായി തുടരുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കരുതെന്നും ”പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group