മെക്സിക്കോയിൽ കൊല്ലപ്പെട്ട വൈദികരുടെ മരണത്തിൽ അനുശോചനം അറിയിച്ച് മാർപാപ്പാ

മെക്സിക്കോയിൽ ആയുധധാരിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ജസ്യൂട്ട് വൈദികരുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ. ജൂൺ 22 ന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ അനുശോചനം അറിയിച്ചത്.

“മെക്സിക്കോയിൽ രണ്ട് ജസ്യൂട്ട് വൈദികരും ഒരു അത്മായനും കൊല്ലപ്പെട്ടതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. അവിടുത്തെ കത്തോലിക്കാ സമൂഹത്തോട് എന്റെ ആത്മീയ സാന്നിധ്യം അറിയിക്കുന്നു. അക്രമങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരമല്ല. മറിച്ച് അത് അനാവശ്യമായി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു” – പാപ്പാ പറഞ്ഞു.

ജൂൺ 21-നാണ് ജെസ്യൂട്ട് പുരോഹിതരായ ഫാ. ഹാവിയർ കാംപോസ് മൊറേൽസും ഫാ. ജോക്വിൻ സീസർ മോറ സലാസറും ആയുധധാരിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group